
ആലപ്പുഴ : നോബേൽ ഫോർ മാത്സ് സൈൻ ക്യാമ്പയിന്റെ ഇന്റർനാഷണൽ കോർഡിനേറ്ററായി ഡോ.എസ്.അശോക് കുമാറിനെ തിരഞ്ഞെടുത്തു. ഗണിതശാസ്ത്രത്തിന് നൊബേൽ നൽകണമെന്ന ആവശ്യവുമായി അന്താരാഷ്ട്രതലത്തിൽ മാസ്സ് സൈൻ കാമ്പയിൻ നടത്തിവരുന്ന ആഗോള പ്രസ്ഥാനമാണ് നൊബേൽ ഫോർ മാത്സ്. കഴിഞ്ഞ 30 വർഷക്കാലമായി വിദേശത്തും സ്വദേശത്തും വ്യത്യസ്ത സംരംഭങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി വ്യവസായപ്രമുഖനാണ് അശോക് കുമാർ. ഇന്റർനാഷണൽ മലയാളി കൗൺസിൽ അംഗം, അശോകം ഇന്റർനാഷണൽ ഗ്രൂപ്പ് ഒഫ് റിസോർട്ട്സ് ചെയർമാൻ, സിനിമാ നിർമ്മാതാവ് തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്