photo

ആലപ്പുഴ: മലിനമായ കുടിവെള്ളം വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് എതിരായി വഴിച്ചേരിയിലുള്ള വാട്ടർ അതോറിട്ടിക്കു മുമ്പിൽ സി.പി.ഐയുടെ നേതൃത്വത്തിൽ മാർച്ചു ധർണയും നടത്തി. സമരം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ഡി.പി.മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി പി.വി.സത്യനേശൻ, ആർ.സുരേഷ്, പി.കെ.സദാശിവൻപിള്ള, പി.കെ.ബൈജു, പി.എസ്.എം.ഹുസൈൻ, നിജു തോമസ്, റെമി നെസീർ, ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.