ആലപ്പുഴ: ജനാധിപത്യപരമായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്,ആലപ്പുഴ സൗത്ത്, നേർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പ്രസിഡന്റുമാരായ സി.വി.മനോജ്കുമാർ, കെ.എ.സാബു ഡി.സി.സി ഭാരവാഹികളായ ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, മണ്ഡലം പ്രസിഡന്റുമാരായ മോളി ജോക്കബ്, ഷോളി സിദ്ധകുമാർ, ജോസഫ് നിഥിൻ, മാർട്ടിൻ.പി.എ, വയലാർ ലത്തീഫ്, ഷിജു താഹ, ജയശങ്കർ പ്രസാദ്, എസ്.ഗിരീശൻ, സി.വി.ലാലസൻ, ഷാജി ജോസഫ്, ബഷീർ കോയാപറമ്പൻ, അഡ്വ..ഗോപകുമാർ, സോളമൻ പഴമ്പാശ്ശേരി, പി.പി.രാഹുൽ, ആർ.ബോബി, അമ്പിളി അരവിന്ദൻ, ബോബൻ മാത്യു, സജിൽ ഷെരീഫ്, ഷമീർ ബക്കർ, ബിജി ശങ്കർ, ജിജി സന്തോഷ് എന്നിവർ നേതൃത്വം നൽകി.