മാന്നാർ: കേബിൾ ടി.വി ഓപ്പറേറ്റഴ്സ് അസോസിയേഷൻ (സി.ഒ.എ) മാന്നാർ മേഖല സമ്മേളനം മാന്നാർ കൊച്ചീസ് കോൺഫറൻസ് ഹാളിൽ നാളെ നടക്കും. സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രവീൺ മോഹൻ ഉദ്‌ഘാടനം ചെയ്യും. മേഖല പ്രസിഡന്റ്‌ കലാലയം ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനാകും. മേഖല സെക്രട്ടറി അൻഷാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുദിൻ പി.സുകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും.
സി.ഒ.എ സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.