
ചേർത്തല:അർത്തുങ്കൽ ബസലിക്കയിലെത്തുന്ന തീർത്ഥാടകർക്ക് മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ടോയ്ലറ്റ് സമുച്ചയം തുറന്നു കൊടുത്തു. പതിനഞ്ച് ടോയ്ലറ്റുകളും പത്ത് കുളിമുറികളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പടെ സ്ത്രീകൾക്കായി നിർമ്മിച്ചിരിക്കുന്ന ഈ സമുച്ചയത്തിന്റെ പരിസരം ടൈൽ പാകി ലാന്റ്സ്കേപിംഗ് നടത്തി. ഇരുവശങ്ങളിലും റാംപ് സൗകര്യത്തോടെയാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. ടോയ്ലറ്റിനനുബന്ധമായി ആധുനിക ട്രീറ്റ്മെന്റ് പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ആശീർവാദവും തീർത്ഥാടകർക്ക് സമുച്ചയം തുറന്ന് കൊടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും ബസിലിക്ക റെക്ടർ ഫാ.ഡോ.യേശുദാസ് കാട്ടുങ്കൽത്തയ്യിൽ നിർവഹിച്ചു. സഹവികാരിമാരായ ഫാ.ഡോ.സെലസ്റ്റിൻ പുത്തൻ പുരയ്ക്കൽ,ഫാ.സെബാസ്റ്റിൻ വലിയവീട്ടിൽ,ഫാ.പ്രവീൺ, കൈക്കാരന്മാർ,പള്ളിക്കമ്മറ്റിയംഗങ്ങൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തിരുനാളിന് ശേഷം അടുത്ത ഘട്ടമായി പുരുഷന്മാർക്കുള്ള ടോയ്ലറ്റ് സമുച്ചയം ഉടൻ നിർമ്മാണം ആരംഭിക്കും.