
ഹരിപ്പാട്: നവോത്ഥാന നായകനും ചരിത്ര പുരുഷനുമായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ 150-ാംമത് രക്ത സാക്ഷിത്വം സാമൂഹിക മുന്നേറ്റമുന്നണിയുടെ ആഭിമുഖ്യത്തിൽ നടന്നു. മംഗലം ജ്ഞാനേശ്വര ക്ഷേത്ര ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രസിഡന്റ് കെ.രാജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം പഞ്ചായത്ത് മെമ്പർ പ്രസീദസുധീർ ഉദ്ഘടാനം ചെയ്തു. സെക്രട്ടറി ജി.സുരേഷ്, ആർ.അജിത് തറയിൽ, സുധീർമംഗലം, പി.വിപിനചന്ദ്രൻ, എസ്. അശോകൻ, രാധാകൃഷ്ണൻ സമുദ്ര, പി. അനിൽകുമാർ, എസ്. പ്രദീപ്കുമാർ, വേണുകുന്നുംപുറം, അശോകൻ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പായസം വിതരണം നടത്തി. 200-ാം മത് ജന്മവാർഷികം ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനു കമ്മിറ്റി തീരുമാനിച്ചു.വിശദമായ പരിപാടികൾക്ക് രൂപനൽകുന്നതിനു വേണ്ടി ഫെബ്രുവരി 4ന് വൈകിട്ട് 3ന് ആലോചനയോഗവും സ്വാഗതസംഘ രൂപീകരണവും മംഗലത്ത് നടക്കും.