
തുറവൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട്ടിൽ പ്രകടനം നടത്തി. ദേശീയപാത ഉപരാധിച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ട്രിഫിൻ മാത്യു അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഉമേശൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എം എസ് നിധീഷ് ബാബു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ നിധിൻ ചേന്നാട്ട്, അഡ്വ. ഇ.എ.അരുൺ, ഡി.സി.സി അംഗം സി.കെ.രാജേന്ദ്രൻ, നൗഫൽ മുളക്കൻ, സി.ഒ.ജോർജ്,അഭിലാഷ്, ശ്രീരാജ്, അഭിഷ, അനന്തലക്ഷ്മി നജ്മ ക്ലിന്റൺ, ദിപു, മൻഹർ ലിജിൻ, ജോബിൻ,അനൂപ്,ജോൺസൺ എന്നിവർ സംസാരിച്ചു,