ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ യോഗം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി. ജി .സൈറസ്, എസ് .ഹാരിസ്, ശോഭാ ബാലൻ, എ. എസ്. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീജാ രതീഷ്, അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ഹമീദ് കുട്ടി ആശാൻ സ്വാഗതം പറഞ്ഞു.