കുട്ടനാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ യു.ഡി.എഫ് കുട്ടനാട് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. രാമങ്കരിയിൽ നടന്ന യോഗം മണ്ഡലംകൺവീനർ ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുട്ടനാട് നോർത്ത് മണ്ഡലം പ്രസിഡന്റ് സി.വി.രാജീവ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ , അലക്സ് മാത്യു, വെളിയനാട് മണ്ഡലം പ്രസിഡന്റ് ജി.സൂരജ്, തങ്കച്ചൻ വാഴച്ചിറ, അഡ്വ.ജേക്കബ് എബ്രഹാം, സിബി മൂലംകുന്നം, എ.കെ.ഷംസുധൻ, തുടങ്ങിയവർ പ്രസംഗിച്ചു