
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാട്ടൂർ 617-ാം നമ്പർ ശാഖയിൽ പുതുക്കിപ്പണിത എസ്.എൻ മിനി ഹാളിൽ ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ.രംഗരാജൻ അനാച്ഛാദനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി.സാബു, സെക്രട്ടറി സി.പി.ചിദംബരൻ, ശാഖ കമ്മിറ്റി അംഗങ്ങളായ അശോകൻ, കെ.വി.പ്രദീപ്, ഉമേഷ് സേനാനു, വനിതാ സംഘം പ്രസിഡന്റ് മഹേശ്വരി സാബു, സെക്രട്ടറി മിനി അജി, മറ്റ് ഭാരവാഹികളായ ശ്രീജ പ്രസാദ്, സുധർമ്മ മനോഹരൻ, എംപ്ളോയീസ് ഫോറം ഭാരവാഹികളായ കെ.സി.സുബാബു, പി.എം.പ്രസാദ്, കുടുംബയൂണിറ്റ് ഭാരവാഹികളായ മായ സന്തോഷ്, ചന്ദ്രലേഖ, ശശികല എന്നിവർ പങ്കെടുത്തു.