ambala

അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ നിന്ന് കച്ചേരിമുക്കിലേക്ക് പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. എ. ഹാമിദ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് അനുരാജ് അനിൽകുമാർ അദ്ധ്യക്ഷനായി. ദിൽജിത്ത്,ബൈജു,ബിന്ദു ബൈജു, എ. ആർ .കണ്ണൻ,എം .പി. മുരളീകൃഷ്ണൻ,നെജീഫ് അരീശ്ശേരി, അസർ അസ്‌ലം,ആദിത്യൻ സാനു,നിതിൻ രാജ്, ആകാശ്, ദിലീപ്, അഭിരാം എന്നിവർ പങ്കെടുത്തു.