ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ് മുൻ മാനേജർ പാലയ്ക്കൽ കെ.ശങ്കരൻ നായർ അനുസ്മരണവ വിജ്ഞാന വിലാസിനി പുരസ്കാര സമർപ്പണവും ഇന്ന് രാവിലെ 10 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസനാണ് അവാർഡ് ജേതാവ്.സ്കൂൾ മാനേജർ പി.രാജേശ്വരി അവാർഡ് സമ്മാനിക്കും. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.