dre

ചേർത്തല : റോട്ടറി ക്ലബ്ബ് ഒഫ് ചേർത്തല ടൗൺ ചേർത്തല ഗവ.ബോയ്സ് ഹൈസ്കൂളിൽ സി.പി.ആർ ട്രെയിനിംഗ് സംഘടിപ്പിച്ചു. ആരെങ്കിലും കുഴഞ്ഞ് വീണാൽ എങ്ങനെ രക്ഷപെടുത്താം എന്നതിനെക്കുറിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോ.അനിൽ വിൻസെന്റ് പരിശീലനം നൽകി. സ്കൂളിലെ നൂറോളം കുട്ടികൾക്കായിരുന്നു പരിശീലനം. ചടങ്ങിൽ ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ലാൽജി അദ്ധ്യക്ഷനായിരുന്നു. ജിഷ സ്വാഗതം പറഞ്ഞു. ബസന്ത് റോയി, ജെയിംസ് കുട്ടി, എഡ്വേഡ് എന്നിവർ സംസാരിച്ചു.