ആലപ്പുഴ: റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് ജില്ലയിൽ നിന്ന് ചെറുതന, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ക്ഷണം. 2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡ് ജേതാക്കളെന്ന നിലയിലാണ് ഇരു പഞ്ചായത്തുകൾക്കും ക്ഷണം ലഭിച്ചത്. ഒരു കോടി രൂപ വീതം സമ്മാനത്തുകയുള്ള അവാർ ഡായിരുന്നു പഞ്ചായത്തുകൾക്ക് ലഭിച്ചത്.