
മാവേലിക്കര : മിൽമ മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായ കറ്റാനം പള്ളിക്കൽ മഞ്ഞാടിത്തറ ഗോകുലം ചേലയ്ക്കാട്ട് വീട്ടിൽ അഡ്വ.എസ്.സദാശിവൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മിൽമയുടെയും തിരുവനന്തപുരം മേഖലാ ക്ഷീരോൽപ്പാദക സഹകരണ യൂണിയൻ്റെയും രൂപീകരണ കാലം മുതൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ദീർഘകാലം കട്ടച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: പന്തളം എൻ.എസ്.എസ്.കോളേജ് റിട്ട.അധ്യാപിക കെ.രോഹിണി. മക്കൾ: കാർത്തിക, ഗോകുൽ. മരുമക്കൾ: ദേവ് കുമാർ, അനുപ്രിയ. സഞ്ചയനം 14ന് രാവിലെ 8.30ന്.