photo

ചേർത്തല:മാരാരിക്കുളം ഋഷിറാം ആശുപത്രിയുടെയും വ്യാപാരി വ്യവസായി എസ്.എൻ.പുരം സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പ് കഞ്ഞിക്കുഴി മാരാരി സഹകരണ സംഘം ഹാളിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ലളിതാംബിക വിജയൻ അദ്ധ്യക്ഷത വഹിച്ചു. സമിതി ഏരിയ സെക്രട്ടറി വി.കെ.മുകുന്ദൻ,വൈസ് പ്രസിഡന്റ് കെ.ആർ.ജമീല,പഞ്ചായത്ത് അംഗം ഷീല പ്രതീഷ് ബെൽ എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എസ്.രാജേഷ് സ്വാഗതവും സമിതി സെക്രട്ടറി സി.എസ്.വിനോജ് നന്ദിയും പറഞ്ഞു. ഫിസിഷ്യനും പൾമനോളജിസ്റ്റുമായ ഡോ.അരവിന്ദ്കുമാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പച്ചത്.