
ചാരുംമൂട് : ചുനക്കര വടക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ സുവർണ ജൂബിലി ആഘോഷം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.തോമസ് പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.ചുനക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മനോജ് കമ്പനിവിള,സവിത സുധി, ഇടവക ട്രസ്റ്റി വർഗീസ് ടി.പോൾ, സെക്രട്ടറി ജോൺസൻ ജോയ്, ജൂബിലി കമ്മിറ്റി ചെയർമാൻ എം ജോൺ, ഭദ്രാസന പ്രതിനിധി ലിജോ ജോൺ തമ്പി തുടങ്ങിയവർ സംസാരിച്ചു.