
ആലപ്പുഴ: മുതുകുളം പാർവതി അമ്മ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മുതുകുളം പാർവതിഅമ്മ സാഹിത്യ പുരസ്‌കാരത്തിന് ഷീലാ ടോമി അർഹയായി. 'ആ നദിയോട് പേരു ചോദിക്കരുത് ' എന്ന നോവലിനാണ് പുരസ്‌കാരമെന്ന് ട്രസ്റ്റ് സെക്രട്ടറി ആർ.മുരളീധരൻ അറിയിച്ചു.
15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 26ന് മുതുകുളത്തു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ സമ്മാനിക്കും. ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്‌കരൻനായർ അദ്ധ്യക്ഷത വഹിക്കും. ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.