
അമ്പലപ്പുഴ: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ മേഖലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അബ്ദുൾ ഗഫൂർ സമ്മേളന റിപ്പോർട്ടും സംസ്ഥാനക്കമ്മിറ്റിയംഗം പി.എം.സിബി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.ഷിബു ജില്ലാ റിപ്പോർട്ടും മേഖലാ ട്രഷറർ സാമ്പത്തിക റിപ്പോർട്ടും ബിജു സൈമൻ ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ, ജില്ലാ ട്രഷറർ മോഹനൻ പിള്ള, ബോർഡംഗങ്ങളായ രതീഷ് കുമാർ, ബിനു ഭരതൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ അജിത്ത് ദാസ് ,ജോജി ജോസഫ്, ജില്ലാ എക്സിക്യൂട്ടീവംഗം പ്രദീപ്, രജനീകാന്ത്, സജു എന്നിവർ സംസാരിച്ചു.