ambala

അമ്പലപ്പുഴ : വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ പര്യടനം അംഗം രജിത് രാമചന്ദ്രൻ നിർവഹിച്ചു. ലീഡ്ബാങ്ക് മാനേജർ അരുൺ അദ്ധ്യക്ഷനായി . എസ്.ബി.ഐ അമ്പലപ്പുഴ ക്ഷേത്രം റോഡ് മാനേജർ രേഷ്മ, കൃഷി വിജ്ഞാൻ കേന്ദ്രയുടെ ഡോ. ലേഖ , ഫാക്ടിനെ പ്രതിനിധീകരിച്ച് രേഷ്മ, പോസ്റ്റൽ ഡിപ്പാർട്മെന്റിന്ൽ നിന്നും സുജിലേഷ് , സാമ്പത്തിക സാക്ഷരത കൗൺസിലർ നടരാജൻ , ആത്മ പ്രതിനിധി വി.വി. റെജി , കാനറ ബാങ്ക് പുന്നപ്ര ശാഖയുടെ മാനേജർ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സാക്ഷരത കൗൺസിലർ നടരാജൻ സങ്കൽപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.