werfe

ആലപ്പുഴ:എൻ.എച്ച്.എം പദ്ധതികളോടും ജീവനക്കാരോടുമുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ, ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) എംപ്ലോയീസ് യൂണിയൻ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് വീണ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ആർ.സന്തോഷ് സ്വാഗതം പറഞ്ഞു.അനൂപ്,അരുൺ ശങ്കർ എന്നിവർ സംസാരിച്ചു.