ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയിൽ 51ാമത് ഗുരുമന്ദിര വാർഷികവും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ 99ാമത് വാർഷികവും ആശ്രമ ശതാബ്ദി സ്മാരക ധ്യാന മണ്ഡപത്തിന്റെ ശിലാസ്ഥാപനവും വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാമത് വാർഷികവും 15, 16, 17, 27 തീയതികളിൽ നടക്കും.
15ന് രാവിലെ 11ന് സ്വാമി ശങ്കരാനന്ദയുടെ 9ാമത് സമാധി ദിനാചരണം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ.ശ്രീനിവാസൻ എന്നിവർ മുഖ്യപ്രസംഗം നടത്തും. ആശ്രമം ആചാര്യ മഹിളാമണി, മുട്ടം സുരേഷ് ശാന്തി, എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗം മുട്ടം ബാബു എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ബി.രഘുനാഥൻ, ജി. ഗോപാലകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. കൺവീനർ വി. നന്ദകുമാർ സ്വാഗതവും വനിതാ സംഘം സെക്രട്ടറി സുമ സുരേഷ് നന്ദിയും പറയും. ഉച്ചയ്ക്ക് 1ന് ഗുരുപൂജ പ്രസാദ വിതരണം, വൈകിട്ട് നാലിന് തിരുവാതിര കളി മത്സരങ്ങൾ. അയ്യപ്പൻ കൈപ്പള്ളിൽ സമ്മാനദാനം നിർവഹിക്കും. 16ന് രാവിലെ ഏഴിന് പ്രസിഡന്റ് ബി. നടരാജൻ കൊടിയേറ്റ് നടത്തും. 7.30ന് ലക്ഷാർച്ചന, മഹായജ്ഞം ആരംഭം. 17ന് ആശ്രമ വാർഷികം. രാവിലെ 7ന് മുട്ടം സുരേഷ് ശാന്തി, മഹിളാമണി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ബിംബശുദ്ധി പൂജ, കലശപൂജ, കലശാഭിഷേകം, 10.30ന് വെഞ്ഞാറമൂട് ശ്രീനാരായണ തപോവനം മഠാധിപതി സ്വാമി പ്രണവസ്വരൂപാനന്ദ , മഹിളാമണി എന്നിവരുടെ പ്രഭാഷണം. ശ്രീരാമകൃഷ്ണ മഠത്തിന്റെ മൂലസ്ഥാനമായ കൊൽക്കത്ത ബേലൂർ മഠത്തിൽ നിന്നും ദിവ്യ പൂജയും പ്രാർത്ഥനയും നടത്തിയ പുണ്യശില സന്യാസ ശ്രേഷ്ഠന്മാരിൽ നിന്നും ആശ്രമ ഭാരവാഹികൾ ഏറ്റുവാങ്ങും. രാവിലെ 11.46 നും ഉച്ചയ്ക്ക് 12.32 നും മദ്ധ്യേ ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ധർമ്മ സ്വരൂപാനന്ദ ശിലാന്യാസം നിർവഹിക്കും. 1ന് ഗുരുപൂജ, പ്രസാദ വിതരണം. വൈകിട്ട് 3ന് ഭജൻസ്, 5.30ന് ഘോഷയാത്രയും ദേശതാലപ്പൊലിയും. രാത്രി 8ന് കൊടിയിറക്ക്. 27ന് ഒന്നാമത് വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠാവാർഷികം നടക്കും. രാവിലെ 8ന് പ്രസിഡന്റ് ബി.നടരാജൻ പതാകഉയർത്തും. ഉച്ചയ്ക്ക് 1ന് ഗുരുപ്രസാദ വിതരണം. 12ന് പ്രഭാഷണം. 6.30ന് ദീപാരാധന, ദീപക്കാഴ്ച.