s

ഹരിപ്പാട് : യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ ആറാട്ടുപുഴ സൗത്ത്,നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറാട്ടുപുഴയിൽ നിന്ന് പന്തംകൊളുത്തി പ്രകടനം നടത്തി. എ.കെ.ജി നഗറിൽ നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ കെ.രാജീവൻ, എസ്.ജയറാം,ബിനു പൊന്നൻ, എസ്.അജിത, ടി.പി.അനിൽകുമാർ, പ്രസീദ സുധീർ, ആർ.സതീശൻ, കെ.സുഭഗൻ, സുൽഫി താഹ, കുക്കു ഉന്മേഷ്, റാണിജയൻ, വി.കെ നാഥൻ, മിർസാൻ എന്നിവർ സംസാരിച്ചു.