ഹരിപ്പാട്: മുതുകുളം ഗുരുകുലം കലാസാംസ്കാരിക സംഘടനയുടെ വാർഷിക ആഘോഷം 13ന് രാവിലെ 10 ന് ആർട്ടിസ്റ്റ് കെ.കെ.കേശവപിള്ള നഗറിൽ (മുതുകുളം ഗുരു കുലം അങ്കണം) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് പതാക ഉയർത്തൽ , കുട്ടികളുടെ കലാവിരുന്നുകൾ, ഉച്ചക്ക് 2 ന് വിദ്യാഭ്യാസ അനുമോദന സമ്മേളനം മുതുകുളം പഞ്ചായത്ത് അംഗം എസ്.ഷീജ ഉദ്ഘാടനം ചെയ്യും. ഗുരുകുലം വൈസ് പ്രസിഡന്റ് എസ്.അർക്കരാജ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4 ന് നടക്കുന്ന സാംസ്ക്കാരിക സായാഹ്നത്തിൽ ആശാൻ കവിതകളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിലുള്ള സെമിനാർ കവിയും പ്രഭാഷകനുമായ പി.എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗുരുകുലം പ്രസിഡന്റ് ജി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും വി.രഘുനാഥ് പ്രൊഫസർ.എം.കുഞ്ഞാമൻ അനുസ്മരണം നടത്തും. വാർഡ് പ്രതിനിധി എസ്.ഷീജ മുഖ്യാതിഥിയായിരിക്കും. പൂർവ വിദ്യാർത്ഥി പ്രതിനിധി ഡോ.സാജൻ ടി.അലക്സ് അനുമോദന പ്രസംഗം നടത്തും. രാത്രി 8 ന് രാമചന്ദ്രപ്പുലവരും സംഘവും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കഥ തോൽപ്പാവക്കൂത്തായി അവതരിപ്പിക്കും. പ്രസിഡന്റ് പ്രസന്നൻ.സെക്രട്ടറി ജി.കൃഷ്ണകുമാർ , വൈസ് പ്രസിഡന്റ് എസ്. അർക്കരാജ്, പത്തിയൂർ വിശ്വൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.