ചേർത്തല: ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സത്യമേവജയതേ ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പും മരുന്നുവിതരണവും 13ന് കണ്ടമംഗലം ആരാധനാ ഓഡി​റ്റോറിയത്തിൽ നടക്കും.ഫൗണ്ടേഷന്റെ പുതിയവർഷത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികളിൽ തുടർചികിത്സ ആവശ്യമായവർക്ക് അതുകൂടി ഉറപ്പുവരുത്തുന്ന തരത്തിലാണ് ക്യാമ്പെന്ന് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്​റ്റി പി.ആർ.വിജയലാൽ,ട്രസ്റ്റി ഡോ.ഡി.കുട്ടികൃഷ്ണൻനായർ,സെക്രട്ടറി വി.എസ്.സ്​റ്റാലിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്വന്തമായി തയ്യാറാക്കിയ മരുന്നുകളാണ് പ്രധാനമായും ക്യാമ്പിൽ രോഗികൾക്കായി വിതരണം ചെയ്യുന്നത്.
13ന് രാവിലെ 8ന് മന്ത്റി പി.പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ഡോ.ടി.കെ.പവിത്രൻ തിരുതേക്കാട് അദ്ധ്യക്ഷനാകും.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ മുഖ്യഅതിഥിയാകും.ഡോ.ടി.കെ.പവിത്രൻ തിരുതേക്കാട്,ഡോ.ഡി.കുട്ടികൃഷ്ണൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 16 ഡോക്ടർമാരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.രജിസ്‌ട്രേഷന്: 9995648798,884819568 .