
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കൾ. പ്രാഥമിക കാര്യങ്ങൾക്കുപോലും വെള്ളമില്ലാതെ രോഗികൾ വലയുകയാണ്. മിക്കവാറും വർഡുകളിൽ ലഭിക്കുന്നത് മലിനജലമാണെന്നാണ് രോഗികളുടെ പരാതി. കുടിവെള്ള ടാങ്കുകൾ യഥാസമയത്ത് ശുചിയാക്കാത്തതാണ് മലിനജലം പൈപ്പിലൂടെ വരുന്നതിന് കാരണം. പുറത്ത് നിന്ന് പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് രോഗികളും ബന്ധുക്കളും.