vhh

ഹരിപ്പാട്: 44-ാം മത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി പത്തിയൂർ കേരള ലാൻഡ് റീഫോംസ് ആൻഡ് ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 4482ന്റെ (ലാഡർ ) ,​ നേതൃത്വത്തിൽ നിക്ഷേപ സമാഹാരണവും സഹകാരി സംഗമവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. സഹകാരി കൂട്ടായ്മ പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ പി.അർജുനൻ കറുകയിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കലാഡർ വൈസ് ചെയർമാൻ ബി. വേലായുധൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച ദേവമാനസ.എം.എസ്, ഐശ്വര്യ ഗിരീഷ്, നിരഞ്ജന .ആർ, അദ്വൈത് കൃഷ്ണ എന്നീ വിദ്യാർത്ഥികളെ കവി സുരേഷ് മണ്ണാറശ്ശാല മൊമെന്റോ നൽകി അനുമോദിച്ചു. മുതുകുളം ഗ്രാമപഞ്ചായത്ത് അംഗം എസ്.ഷീജ സംസാരിച്ചു. ബ്രാഞ്ച് മാനേജർ ഇൻചാർജ് ചിത്ര പ്രവീൺ സ്വാഗതവും സഹകാരി വി.വിജയൻ നന്ദിയും പറഞ്ഞു.