ddd

മുഹമ്മ : മുഹമ്മ ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിൽ (മോഡൽ ഇൻക്ലൂസീവ് ) ഭിന്നശേഷിക്കാരായ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെക്രട്ടറി കെ.എസ്. സേതുനാഥ് ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപകൻ ടി.സുധാകരൻ അദ്ധ്യക്ഷനായി.ഹെഡ്‌മിസ്ട്രസ് ജെ. ഷീല സ്വാഗതം പറഞ്ഞു. വി.പി.അമ്പിളി,​വീണ വിശ്വനാഥൻ, ബി.എസ്.ഷൈനി എന്നിവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് ജൻസി ജനാർദ്ദനൻ ക്ലാസ് നയിച്ചു.