ഹരിപ്പാട് : ഹരിപ്പാട് നഗരസഭയുടെ പുതിയ ചെയർമാനായി കെ.കെ.രാമകൃഷ്ണൻ ചുമതലയേറ്റു. ഡെയറി ഡവലപ്പ്മെൻ്റ് ഡപൂട്ടി ഡയറക്ടർ നിഷ വി.ഷറീഫ് സത്യവാചകം ചെല്ലിക്കൊടുത്തു. മുൻ ചെയർമാൻ കെ.എം രാജു, ശ്രീവിവേക് എന്നിവർ സംസാരിച്ചു. മുൻ ധാരണ പ്രകാരം കെ.എം രാജു രാജിവെച്ച ഒഴിവിലാണ് രാമകൃഷ്ണൻ ചെയർമാനായത്.