കായംകുളം : കായംകുളം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിലെ മെഡിക്കൽ ഓഫീസറുടെ താത്കാലിക ഒഴിവുണ്ട്. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ള 65 വയസിൽ താഴെ പ്രായമുള്ളവർ 17 ന് രാവിലെ 10ന് നഗരസഭ ഓഫീസിൽ അഭിമുഖത്തിന് എത്തണം.