ചേർത്തല : നൈപുണ്യ കോളേജ് തീരദേശവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി നടത്തി വരുന്ന സമുദ്ര പദ്ധതിയുടെ ഭാഗമായി കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ലിറ്ററസി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും, ഇ.ഡി.ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടിയും നടത്തി. വിവിധ കുടുംബശ്രീ യൂണീറ്റുകളിൽ നിന്നുള്ള 35 ഓളം പേർക്കാണ് പരിശീലനം നൽകിയത്.പഞ്ചായത്ത് അംഗം കെ.ജെ.മേരി,നൈപുണ്യ കോളേജ് അദ്ധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.