ആലപ്പുഴ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡിന്റെ (കെ.എഫ്.ബി) 54-ാം സംസ്ഥാന സമ്മേളനം 13,14 തീയതികളിൽ ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 13ന് രാവിലെ 10ന് എച്ച്.സലാം എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.സി.ഹബീബ് അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ.എം.അബ്ദുൾ ഹക്കിം റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 6ന് സാംസ്കാരികസമ്മേളനവും കലാസന്ധ്യയും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ മുഖ്യപ്രഭാഷണം നടത്തും. 14ന് ഉച്ചക്ക് 1.30ന് സമാപനസമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽ നിന്ന് 1500 പ്രതിനിധികൾ പങ്കെടുക്കുമെന്ന് രാധാകൃഷ്ണൻ, ഡോ.സി.ഹബീബ്, അബ്ദുൾ ഹക്കിം, സുഭാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.