മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ വൈദികയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തന്ത്ര - പൂജാ പഠന ക്ലാസിലെ പഠിതാക്കൾക്ക് ദീക്ഷ നൽകൽ ചടങ്ങ് നടന്നു. ആചാര്യൻ സുജിത് തന്ത്രി വൈദിക യോഗം കൺവീനർ രാമനാഥന് ആദ്യദീക്ഷ നൽകി. യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഭദ്രദീപ പ്രകാശനം നടത്തി. ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ സ്രീംസ് തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈദിക സമിതി ചെയർമാൻ സുരേഷ് പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു. എൽ അമ്പിളി, സോമൻ മഞ്ഞാടിത്തറ, കൃഷ്ണൻകുട്ടി .രാജീവ് തെക്കേക്കര, പ്രകാശ്. സരള , അനിത തുടങ്ങിയവർ സംസാരിച്ചു.