congres-pathishedham

മാന്നാർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മാന്നാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം പരുമലക്കടവിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മധു പുഴയോരം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം, യു.ഡി.എഫ് മാന്നാർ മണ്ഡലം ചെയർമാൻ ടി.കെ.ഷാജഹാൻ, ബ്ലോക്ക് ട്രഷറർ പി.ബി.സലാം, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വത്സല ബാലകൃഷ്ണൻ, ചിത്ര എം.നായർ, സെക്രട്ടറി സജി മെഹ്ബൂബ്, ബ്ലോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ് ശാന്തിനിവാസ്, പ്രമോദ് കണ്ണാടിശ്ശേരിൽ, പ്രദീപ് ശാന്തിസദൻ, ഹരിദാസ്, രാഗേഷ്, വേണു ഏനാത്ത്, അനിയൻ കളീയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.