bjp-prathishedham

മാന്നാർ: അവശ്യസാധനങ്ങൾ ലഭ്യമല്ലാത്തതിന്റെ പേരിൽ മാന്നാർ സ്റ്റോർജംഗ്ഷനിലെ സപ്ലൈകോ ഔട്ട്‌ലെറ്റിന് മുമ്പിൽ ബി.ജെ.പി പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം മണ്ഡലം വൈസ് പ്രസിഡന്റ് ബിനുരാജ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കലാധരൻ കൈലാസം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണി ഇടശ്ശേരിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ശിവകുമാർ, പടിഞ്ഞാറൻ ഏരിയ പ്രസിഡന്റ് സുന്ദരേശൻ പിള്ള, ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഉദയൻ വലിയകുളങ്ങര ആര്യദേവ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ നാരായണൻ നായർ, സുരേഷ് കുമാർ, സോമൻ ഭാരവാഹികളായ സതീഷ് കുമാർ ശങ്കരനാരായൺ നായർ, ഗോപാലകൃഷ്ണൻ നായർ, ശിവദാസൻ, ജയശ്രീ, തുടങ്ങിയവർ സംസാരിച്ചു.