photo

ചാരുംമൂട് :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ ജി.ഹരി പ്രകാശ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ,എ.ഐ.സി.സി അംഗം എം.മുരളി, ജോൺസൺ എബ്രഹാം, കെ.ആർ.മുരളീധരൻ , അനിവർഗ്ഗീസ്, കെ.വി.ശ്രീകുമാർ , ജി.വേണു ,എ.സലിം, ജി.പ്രകാശൻ, പി.എം.ഷെരീഫ്, പി.കെ.ജയൻ, ജി.പ്രസന്നൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബി.ഹരിഹരൻ നായർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന വനിതാ സമ്മേളനം വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എ.നസീം ബീവി ഉദ്ഘാടനം ചെയ്തു. എൽ.ലതാകുമാരി അധ്യക്ഷയായി.