ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റി പവർലിഫ്റ്റിംഗ് ചാപ്യൻഷിപ്പിൽ ആലപ്പുഴ എസ്.ഡി കോളേജ് ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കോളേജ് ഒന്നാമതെത്തി. പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം ചേർത്തല എസ്.എൻ കോളേജിനാണ്. പുരുഷ വിഭാഗത്തിലും വനിതാവിഭാഗത്തിലും ബെസ്റ്റ് ലിഫ്ടർമാരായി മുഹമ്മദ് ജാഫർ.ആർ (എസ്. ഡി.വി. കോളേജ് ആലപ്പുഴ) എൽ.ജ്യാലാ ജോസ് (ഗവ വിമൻസ് കോളേജ് തിരുവനന്തപുരം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.