photo

ചാരുംമൂട് : താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജർ അഡ്വ.പാലക്കൽ കെ.ശങ്കരൻ നായർ അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്കാര സമർപ്പണവും സ്കൂൾ മാനേജർ പി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ അംബാസിഡർ ടി.പി.ശ്രീനിവാസനാണ് ഈ വർഷത്തെ പുരസ്കാര ജേതാവ്. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ചുനക്കര ജനാർദ്ദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്.നായർ,പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ,എച്ച്.എം എ.എൻ.ശിവ പ്രസാദ്,ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി,പി.ടി. എ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീല ബീഗം, സ്കൂൾ ചെയർ പേഴ്സൺ ഹെലൻ ശ്രീകുമാർ,സ്റ്റാഫ് സെക്രട്ടറി മാരായ പി.എസ്.ഗിരീഷ് കുമാർ, സി.എസ്.ഹരികൃഷ്ണൻ, പൂർവ അദ്ധ്യപക പ്രസിഡന്റ് പി.എ.ജോർജ് കുട്ടി പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ.സണ്ണികുട്ടി, സീനിയർ അദ്ധ്യാപകരായ ആർ.ഹരിലാൽ, പി.മിനി, ടി.ഉണ്ണികൃഷ്ണൻ, ബി.കെ.ബിജു, ജി. രാജശ്രീ, അഞ്ചു ബി.നായർ, സ്മിതാ ശങ്കർ എന്നിവർ സംസാരിച്ചു.