
മുഹമ്മ : ആര്യാട് കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ " കനിവ് ജനകീയ ലാബിന്റെ ശാഖ കോമളപുരത്തു രൺജി പണിക്കർ ഉദ്ഘാടനം ചെയ്‌തു. ആര്യാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് ലാബ് പ്രവർത്തിക്കുക .കനിവ് ചെയർമാൻ കെ. ഡി. മഹീന്ദ്രൻ അധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ആർ.ഭഗീരഥൻ, ഏരിയ സെക്രട്ടറി പി.രഘുനാഥ്, ജീവതാളം സെക്രട്ടറി ആർ.റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, കനിവ് ഗവേണിംഗ് ബോഡി അംഗം എൻ. എസ്. ജോർജ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി. കുശൻ, രാജേഷ് ജോസഫ്,കെ. ജി. വിനോദ്, സി. ഷാജി എന്നിവർ സംസാരിച്ചു.