ഹരിപ്പാട്: ചൊറിയൻ പുഴുശല്യത്തെ തുടർന്ന് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റിക്സിലെ 13പെൺകുട്ടികൾക്കാണ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഇവരെ ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. രോഗ പ്രതിരോധ ശക്തി കുറഞ്ഞ കുട്ടികൾക്കാണ് തളർച്ചയും ദേഹാസ്വസ്ഥ്യവും ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു. ഇവർക്ക് ട്രിപ്പും മറ്റ് ചികിത്സകളും നൽകി വിട്ടയച്ചു. തുടർന്ന് ആരോഗ്യവകുപ്പും നഗരസഭ ഉദ്യോഗസ്ഥരും സ‌്കൂളിൽ നടത്തിയ പരിശോധനയിൽ,​ ക്ലാസിലേക്ക് വളർന്നു കിടക്കുന്ന മരച്ചിലെ പുഴുക്കളുടെ അലർജിയാണ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യത്തിനും കാരണമെന്ന് കണ്ടെത്തി.