1

കുട്ടനാട് : കുട്ടനാടിനെ രാഷ്ട്രീയ ലാഭക്കൊതിയുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ

കർഷകക്ഷേമ നയങ്ങളെ ബി.ജെ.പിയും കോൺഗ്രസും താറടിച്ചു കാണിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

സി.പി.ഐ കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ടി.വി തോമസ് സ്മാരകവും കർഷകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെല്ല് സംഭരിച്ചാൽ 15 ദിവസങ്ങൾക്കുള്ളിൽ കർഷകർക്ക് പണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി.

ജില്ലാ എക്സിക്യുട്ടിവ് അംഗം ആർ.സുരേഷ് അദ്ധ്യക്ഷനായി. സംസ്ഥാന എക്സ്ക്യൂട്ടിവ് കമ്മറ്റിയംഗം സി.കെ.ശശിധരൻ , ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ, പി.വി.സോളമൻ, ദേശീയ കൗൺസിൽ അംഗം ടി.ടി.ജിസ്മോൻ, ജില്ലാ എക്സിക്യുട്ടിവ് അംഗം സി.എ.അരുൺകുമാർ,കെ.വി.ജയപ്രകാശ്, ആർ.രാജേന്ദ്രകുമാർ, ജലജകുമാരി, അഡ്വ.പി.സുപ്രമോദം, എം.സന്തോഷ് കുമാർ, കെ.കമലാദേവി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ടി.ഡി.സുശീലൻ സ്വാഗതം പറഞ്ഞു.