ഹരിപ്പാട്: ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( എ.കെ.എസ്.ടി.യു )ഹരിപ്പാട് ഉപജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആര്യ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. അഭില.ആർ, കെ.ആർ.രാജേഷ്, ജെ.വിശ്വനാഥൻ, രശ്മി.ആർ എന്നിവർ സംസാരിച്ചു. എൻ.പി.എസ് പദ്ധതി പിൻവലിക്കണമെന്നും ,ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഭാരവാഹികളായി അഖിൽ അരവിന്ദ് (പ്രസിഡന്റ്), രാധിക.ആർ(സെക്രട്ടറി),ആര്യ ഗോപിനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.