കുട്ടനാട് : കെ.ജെ.യേശുദാസിന്റെ 84ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർവൈശ്വര്യപൂജ നടത്തി. മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി , ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി , മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകികഴിഞ്ഞ 28 വർഷമായി ക്ഷേത്രവുമായി അടുത്തബന്ധം പുലർത്തുന്ന യേശുദാസ് 3 തവണ ദർശനത്തിന് എത്തുകയും സംഗീതാർച്ചന നടത്തുകയും ചെയ്തിട്ടുണ്ട്.