photo

ആലപ്പുഴ: സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡിൽ മണ്ണഞ്ചേരി മറ്റത്തിൽ വീട്ടിൽ നിയാസിനെയാണ് (28) നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. പല ദിവസങ്ങളിൽ ബസിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായും പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പോക്‌സോപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.