asere

ആലപ്പുഴ : കേരളം തീവ്രവാദികളുടെ ഹബ്ബായി മാറുകയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് പറഞ്ഞു. കായംകുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ കേരളത്തിൽ നിന്നുമാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തതെന്നും ജ്യോതിസ് പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പ്രദീപ് ലാൽ, ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ, ജില്ലാ സെക്രട്ടറി കെ.പി.ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് കായംകുളം, ജോയിന്റ് സെക്രട്ടറി സതീഷ് കായംകുളം, വിജയൻ, വിശ്വലാൽ നടരാജൻ, അനിൽ മനോജ് എന്നിവർ സംസാരിച്ചു . മണ്ഡലം പ്രസിഡന്റ് പി.എസ്.ബേബി അധ്യക്ഷത വഹിച്ചു. സതീഷ് നാനാശേരി നന്ദി പറഞ്ഞു.