
ആലപ്പഴ: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അവലൂക്കുന്ന് വാർഡിൽ പുന്നമട കിഴക്കേകോവിലകത്ത് സോമന്റെ മകൻ ശ്യാം എസ്.നായർ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.