കുട്ടനാട്: കാവാലം രണ്ടരപാറയിൽ വീട്ടിൽ ആതിര (27) ആത്മഹത്യ ചെയ്യുമെന്ന് വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നില്ലെന്നും ആത്മഹത്യയാണങ്കിൽ അതിന് പ്രേരണയായത് ആരെന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ആതിരയുടെ വീട്ടിലെത്തി അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് , ഡി.സി.സി മെമ്പർമാരായ വിജയകുമാർ പൂമംഗലം പി.ഉദയകുമർ, മണ്ഡലം പ്രസിഡന്റ് പ്രൊഫ. എം.ജി.രാജഗോപാലൻ, തോമസുകുട്ടി സെബാസ്റ്റ്യൻ, വാർഡ്മെമ്പർ എൽസമ്മ ജോസഫ്, അജു ആന്റണി എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.