photo

ചേർത്തല : മുച്ചക്ര സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു.കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് ഒ​റ്റമശേരി വടക്ക് പൊൻവേലിൽ പി.ജെ.വർഗീസ് (73) ആണ് മരിച്ചത്. ചേർത്തല റെയിൽവേ സ്​റ്റേഷന് വടക്കുവശം ചൊവ്വാഴ്‌ച്ച വൈകിട്ട് 5 ഓടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:മേഴ്സി. മക്കൾ: ലൈജി,സിനി,ബിനു. മരുമക്കൾ:ഷാജി,സാജൻ,ഡെയ്സി.