
അമ്പലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയിൽ നടത്തിവരുന്ന നിർമ്മാണ പ്രവർത്തികൾ തീർത്തും അശാസ്ത്രീയമാണെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണ സ്ഥലത്തേക്ക് മാർച്ച് നടത്തി. ജില്ലയിലെ പ്രധാന കേന്ദ്രമായ അമ്പലപ്പുഴയിൽ 35 മീറ്റർ മാത്രമുള്ള ബോക്സ് അല്ല വേണ്ടതെന്നും അമ്പലപ്പുഴ കച്ചേരി മുക്കിലൂടെയുള്ള ഭാഗം തൂണുകളിലൂടെ വേണം നിർമ്മിക്കാനെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന മൂന്നാംഘട്ട സമരമാണ് പ്രതിഷേധ മാർച്ച്. ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി .ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ്, വിചാര വിഭാഗം സംസ്ഥാന ചെയർമാൻ പ്രൊഫ.നെടുമുടി ഹരികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.സുബാഹു, പി.സാബു, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ.സനൽ കുമാർ, എം.എച്ച്. വിജയൻ, സി .പ്രദീപ്,എ .ആർ.കണ്ണൻ, ബിന്ദു ബൈജു, എം.വി.രഘു, എൻ. ഷിനോയ്,വി.ദിൽജിത്ത്, എം.ബൈജു, സീനോ വിജയരാജ്, പി .കെ. മോഹനൻ, എസ്. സുധാകരൻ,എസ്. സുരേഷ് ബാബു, ഹസൻ പൈങ്ങാമഠം,കെ. രാജൻ,എസ്. രാധാകൃഷ്ണൻ നായർ, ആർ.വി.ഇടവന,യു. എം .കബീർ,ആർ.ശ്രീകുമാർ,എം.സോമൻ പിള്ള,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്,ടി.എ.സിറാജ്,എൻ .ശിവദാസൻ,ഷിത ഗോപിനാഥ്, സുഷമ മോഹൻദാസ്,ലത,രാജേശ്വരി കൃഷ്ണൻ,സീന ,അമ്മിണി വിജയൻ,വിശ്വമ്മ വിജയൻ,ഉദയമണി സുനിൽ,സബീന, അശ്വതി സതീഷ്,ഷാഹിദ,ജി. സുഭാഷ്,എം.പി. മുരളീകൃഷ്ണൻ,നജീഫ് അരീശ്ശേരി, അനുരാജ് അനിൽകുമാർ,കെ.ദാസപ്പൻ,എം.എ.ഷഫീക്,ഇ .റിയാസ് ഉണ്ണികൃഷ്ണൻ പുന്നപ്ര,സോമൻ തൈച്ചിറ,കുഞ്ഞുമോൻ പുന്നപ്ര,ഷിഹാബ് കാക്കഴം, നിസാർ അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.