
തുറവൂർ:ജില്ലയുടെ വടക്കൻ മേഖലകളിലെ നീർപക്ഷികളുടെ വാർഷിക കണക്കെടുപ്പ് 14 ന് നടക്കും. അരൂർ മുതൽ ആലപ്പുഴ ടൗൺ വരെയുള്ള തിരത്തെടുക്കപ്പെട്ട 12 തണ്ണീർതടങ്ങളിലാണ് സർവേ .ആലപ്പുഴ സോഷ്യൽ ഫോറസ്ട്രിയും ജില്ലയിലെ പക്ഷി നീരിക്ഷകരുടെ കൂട്ടായ്മ ആയ "ബേർഡേഴ്സ് എഴുപുന്ന"യും സംയുക്തമായാണ് സർവേ സംഘടിപ്പിക്കുന്നത്. 14ന് രാവിലെ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഫെൻ ആന്റണി മണ്ണഞ്ചേരി പഞ്ചായത്തിലെ എലിപ്പനം പാടശേഖരത്ത് സർവേ ഫ്ലാഗ് ഒഫ് ചെയ്യും. ചങ്ങരം, നീണ്ടകര, കണ്ണാട്ട് പാടം, പള്ളിത്തോട് ,ചെമ്പകശേരി, കൊട്ടളപാടം, ഉളവയ്പ്പ്, പെരുമ്പളം, കണ്ണങ്കര, എലഞ്ഞിപാടം, എലിപ്പനം, പളളാത്തുരുത്തി എന്നീ സ്ഥലങ്ങളിൽ രാവിലെ 6.30 മുതൽ 10 വരെ അമ്പതിലധികം പക്ഷി നിരീക്ഷകരുടെ നേതൃത്വത്തിൽ നീർപക്ഷികളുടെ കണക്കെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9995147399 എന്ന നമ്പറിൽ ബന്ധപ്പെടണം.